shobana as thararani

Go down

shobana as thararani

Post by mallu on Sun Jun 28, 2009 10:43 am

മലയാളികളുടെ പ്രിയ നടി ശോഭനയെ താരറാണിപ്പട്ടം അണിയിച്ച സാന്ധ്യശോഭ
കാല്‍ നൂറ്റാണ്ടിന്റെ താരറാണിപ്പട്ടം ഏറ്റുവാങ്ങി നടി ശോഭന വികാരാധീനയായി- ഞാന്‍ വലിയൊരു മലയാള പ്രസംഗം എഴുതികൊണ്ടു വന്നിട്ടുണ്ട്. വേണമെങ്കില്‍ വായിക്കാം.. പക്ഷേ, ഹൃദയത്തില്‍ നിന്നുള്ളതല്ല.

എന്നിട്ട് അതു വായിക്കാതെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകള്‍ കൊണ്ട് ശോഭന സദസ്സിന്റെ ഹൃദയത്തില്‍ തൊട്ടു.താരപ്രഭയില്‍ മുങ്ങിയ സന്ധ്യയില്‍ നീണ്ട കണ്ണുകളും നൃത്തവടിവും തലസ്ഥാനത്തിനു വീണ്ടും പ്രിയങ്കരമായി.
മണിചിത്രത്താഴിലും തേന്‍മാവിന്‍കൊമ്പത്തും ഇന്നലെയിലും ഏപ്രില്‍ 18ലും മറ്റുമായി മലയാളികളുടെ മനസില്‍ ഇരിപ്പിടം നേടിയ അതേ ശോഭന. ഹൃസ്വമായ വാക്കുകളിലൂടെ പിന്നിട്ടവഴികളിലൂടെ അനുഗൃഹീത നടി സിനിമയിലെന്നപെലെ സദസ്സിനെ കൂട്ടിക്കൊണ്ടു പോയി. സ്കൂളില്‍ അഭിനയം പഠിച്ചിട്ടല്ല ഈ രംഗത്തു വന്നത്. മഹപ്രതിഭകളായ സംവിധായകരുടെ കൂടെയുള്ള പരിചയമാണ് അഭിനയമെന്തെന്ന് കാണിച്ചു തന്നത്. നല്ല തിരക്കഥയും സംവിധാനവും കൊണ്ടാണ് ഞങ്ങളൊക്കെ ഞങ്ങളായത്. ഭരതന്‍,പത്മരാജന്‍,ബാലചന്ദ്രമേനോന്‍, ഐ.വി ശശി,ഫാസില്‍, പ്രിയദര്‍ശന്‍, എന്നിങ്ങനെ നിരവധിപേരുടെ കൂടെ വര്‍ക്കുചെയ്യാന്‍ കഴിഞ്ഞതു ഭാഗ്യമായി.

എസ്.എം.സിലൂടെ മൂന്നുപേരാണ് താരറാണി പട്ടത്തിനു മുന്നിലെത്തിയത്. ശോഭന,ഉര്‍വശി, മഞ്ജു വാരിയര്‍ ,മറ്റു രണ്ടുപേരെയും അഭിനന്ദിക്കാനും ഇന്നലത്തെ ചടങ്ങില്‍ ശോഭന സന്നദ്ധയായി. മൂന്നു വര്‍ഷമായി സര്‍ക്കാറിന്റെ സഹായമില്ലാതെ നടത്തുന്ന നൃത്തവിദ്യാലയത്തിന്റെ വികസനമാണ് ഇനി ലക്ഷ്യമെന്നു ശോഭന പറഞ്ഞു. മലയാളി കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുന്നതിനു മുന്‍ഗണന,സ്കോളര്‍ഷിപ്പ് എന്നിങ്ങനെ. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതിനു ത്യാഗം സഹിച്ചതു മാതാപിതാക്കളാണെന്നു ശോഭന വ്യക്തമാക്കി. ഗുരുക്കന്മാരെ സ്മരിക്കാനും മറന്നില്ല.

ശോഭനയ്ക്ക് താരറാണി പട്ടം ലഭിച്ച വിവരം വിളിച്ചറിയിച്ചതു നടന്‍ സുരേഷ് ഗോപിയാണ്. അപ്പോള്‍ ശോഭന പറഞ്ഞു മഞ്ജുവിനോ ഉര്‍വശിക്കോ ഇതു ലഭിച്ചിരുന്നെങ്കില്‍ എനിക്കു കൂടുതല്‍ സന്തോഷമാകുമായിരുന്നു.

ഇതു ശോഭനയുടെ നല്ല മനസാണ് കാണിക്കുന്നതെന്നു സുരേഷ്ഗോപി ചടങ്ങ് ഉദ്ഘാടനം ചെയ്തു പറഞ്ഞു. ഈ നല്ല മനസ്സിനു കൂടി ലഭിച്ച പുരസ്കാരമാണിത്. തന്റെ സുഹൃത്തിന് ഈ പുരസ്കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്.കൂടെ അഭിനയിച്ച നടന്മാരുടെയെല്ലാം സുഹൃത്താണ് നടിയും നടനവുമായ ശോഭന. മഞ്ജു വാരിയരുമായി ഇഞ്ചോടിഞ്ച് പൊരുതി നേടിയ ബഹുമതിയാണിത്. ശോഭനയുടെ നൃത്തം,അഭിനയം എന്നിവയെല്ലാം ലക്ഷക്കണക്കിനു പ്രേക്ഷകര്‍ എന്നും ഒാര്‍മിക്കുന്നു എന്നതിനും താരറാണി പുരസ്കാരം തെളിവാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

mallu
Forum Lengend

Posts : 701
Join date : 2008-09-12

View user profile

Back to top Go down

Re: shobana as thararani

Post by mallu on Sun Jun 28, 2009 10:44 am

മണിച്ചിത്രത്താഴിലെ മികച്ച അഭിനയമാണ് ശോഭനയെ തരരാണി പട്ടത്തിന് അവസാന റൌണ്ടില്‍ മുന്നിലെത്തിച്ചതെന്നു ജൂറി ചെയര്‍മാന്‍ ടി.കെ രാജീവ് കുമാര്‍ പറഞ്ഞു. ആ കഥാപാത്രത്തിലൂടെ ഇന്നും ശോഭന ജനമനസുകളില്‍ ജീവിക്കുന്നു. പ്രേക്ഷകരുടെ അഭിപ്രായത്തിന് എന്തുമാത്രം വ്യക്തതയുണ്ടെന്നും എസ്.എം.എസ് സന്ദേശങ്ങള്‍ തെളിയിക്കുന്നു. പ്രേക്ഷകന്റെ മനസ് സംവിധായകന്‍ കാണണമെന്ന സന്ദേശം സംവിധായകര്‍ക്കു നല്‍കുന്ന അനുഭവം കൂടിയാണിത്. മുന്നിലെത്തിയ മഞ്ജുവും ഉര്‍വശിയും ഉള്‍പ്പെടെ മൂന്നുപേരും വര്‍ഷങ്ങളായി മുഖ്യധാര സിനിമയിലില്ല. എന്നിട്ടും ഇവരെ പ്രേക്ഷകര്‍ കഥാപാത്രങ്ങളിലൂടെ ഇഷ്ടപ്പെടുന്നു.-രാജീവ് കുമാര്‍ പറഞ്ഞു.

മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ താരറാണി പട്ടം ശോഭനയ്ക്കു സമ്മാനിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ,ആലപ്പാട്ട് സില്‍ക്ക്-ജുവലേഴ്സ് മാനേജിങ് ഡയറക്ടര്‍ സണ്ണി പി ജോസ്, മാനേജിങ് പാര്‍ട്നര്‍ റൂബി ലിറ്റോ. മലയാള മനോരമ സീനിയര്‍ കോ- ഒാര്‍ഡിനേറ്റിങ് എഡിറ്റര്‍ മാര്‍ക്കോസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. മെട്രോ മനോരമയും ആലപ്പാട്ട് സില്‍ക്ക്-ജുവലേഴ്സും ചേര്‍ന്നാണു താരറാണി മത്സരം സംഘടിപ്പിച്ചത്. എസ്.എം.എസ് വിജയി മരിയ സാന്റിക്കു ശോഭന സമ്മാനം നല്‍കി.

ശോഭനയെക്കുറിച്ചുള്ള ഹൃസ്വചിത്രം അവരുടെ ചലച്ചിത്ര ജീവിതത്തിലേയ്ക്കുള്ള തിരനോട്ടമായി. ബാലതാരം മുതല്‍ ഉര്‍വശിപട്ടം വരെയുള്ള ഉയര്‍ച്ചയുടെ പടവുകള്‍ അതില്‍ അനാവൃതമായി. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ശോഭന പരമേശ്വരന്‍ നായര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണു പുരസ്കാരദാന ചടങ്ങ് ആരംഭിച്ചത്. സമ്പന്നമായിരുന്നു സദസ്. ടി.എം ജേക്കബ്, എം.എല്‍.എ മാരായ ടി.യു കുരുവിള, പി,സി ജോര്‍ജ്,ഡിജിപി ജേക്കബ് പുന്നൂസ്, മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍, പെരുമ്പടവം ശ്രീധരന്‍, കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, സംവിധായകന്‍ ഷാജി കൈലാസ്, നടി ആനി, സൂര്യകൃഷ്ണമൂര്‍ത്തി തുടങ്ങി നിരവധി പേര്‍ സംഘടിപ്പിച്ചു.

mallu
Forum Lengend

Posts : 701
Join date : 2008-09-12

View user profile

Back to top Go down

Re: shobana as thararani

Post by shoblover on Tue Jul 14, 2009 8:52 am

Really she is the queen of south indian film!

shoblover
Forum Lengend

Posts : 115
Join date : 2008-09-12

View user profile

Back to top Go down

Re: shobana as thararani

Post by yehdilseray on Sun Mar 21, 2010 3:56 am

the english translation please

yehdilseray

Posts : 5
Join date : 2008-09-26

View user profile

Back to top Go down

Re: shobana as thararani

Post by Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum